X
    Categories: indiaNews

മഹാരാഷ്ട്രയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖട്‌സെ എന്‍സിപിയിലേക്ക്

മുംബൈ: മഹാരാഷ്ട്ര ബിജെപിയിലെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖാട്‌സെ എന്‍സിപിയിലേക്ക് ചേക്കേറുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ലോക്മത് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു നാളുകളായി ഖാട്‌സെ എന്‍സിപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഈയിടെ പുനഃസംഘടിപ്പിച്ച പാര്‍ട്ടി നിര്‍വാഹക സമിതിയിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ ഖട്‌സെയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. തന്റെ അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പങ്കജ മുണ്ടെ, വിനോദ് താവ്‌ഡെ തുടങ്ങിയ നേതാക്കള്‍ക്കെല്ലാം പുനഃസംഘടനയില്‍ ഇടം കിട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നത്.

വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ഖട്‌സെ. നേരത്തെ, കോണ്‍ഗ്രസും ശിവസേനയും അദ്ദേഹത്തെ തങ്ങളുടെ പാര്‍ട്ടികളിലേക്ക് സ്വാഗതം ചെയ്തിരുന്നു. ബിജെപി വടുന്നതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പും ഖട്‌സേയുടേതായി പ്രചരിക്കുന്നുണ്ട്.

2019വരെ തുടര്‍ച്ചയായി ആറു തവണ മുക്തൈനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഇദ്ദേഹം. 2014ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിയായും ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. 2009-14 കാലയളവില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1995-99 കാലയളവില്‍ ധനമന്ത്രിയായിരുന്നു.

Test User: