15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഓക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കരുത്ത്കാട്ടാനൊരുങ്ങി കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മാസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് ആരംഭിച്ചതായാണ് വിവരം. തെരഞ്ഞടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ അധികാരത്തില്‍ തുടരാന്‍ കുറഞ്ഞത് ആറ് സീറ്റുകളെങ്കിലും നേടേണ്ട ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ്.
കൂടാതെ രാഷ്ട്രീയ മുതലെടുപ്പിനായി കോണ്‍ഗ്രസിലെ ജനകീയ നേതാവായ ഡികെ ശിവകുമാറിനെതിരെ ബിജെപി സര്‍ക്കാര്‍ നടത്തിയ അറസ്റ്റ് നാകവും രാഷ്ടീയ പ്രചാരണത്തില്‍ കോണ്‍ഗ്രസിന് ആയുധമാവും. രാഷ്ട്രീയ പകപോകലിന്റെ പ്രതീകമാണ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റെന്ന് വ്യക്തമായിരുന്നു. കര്‍ണാടകയില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി ശിവകുമാറാണെന്ന് രഹസ്യമല്ലാത്ത പരസ്യമാണ്.
എന്നാല്‍ ദള്ളുമായു സഖ്യമില്ലാതെ തനിച്ചു മത്സരിക്കുമെന്ന നിലപാടിലാണ് കര്‍ണാടക കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളില്‍ 13 എണ്ണം സിറ്റിംഗ് സീറ്റുകളാണെന്നതാണ് കോണ്‍ഗ്രസിനെ തനിയെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അധികാരം പിടച്ചടിക്കിയ ബിജെപി സര്‍ക്കാറിനെ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്ദള്‍ സഖ്യം പുറത്താക്കുമെന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സഖ്യം വേണമെന്നാണ് ജെഡിഎസ് പക്ഷം. സഖ്യമായി മത്സരിക്കാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ സന്നദ്ധത പ്രകടിപ്പിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന കോണ്‍ഗസ് നിലപാട് വ്യക്തമാക്കിയത്. അതേസമയം സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു വ്യക്തമാക്കി. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കഴിഞ്ഞമാസം മുതലേ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. കൂടാതെ ജനകീയ നേതാവായ ഡികെ ശിവകുമാറിന്റെ അറസ്റ്റും രാഷ്ടീയ പ്രചാരണത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് ആയുധമാവും.