അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയിനില്‍ സന്ദര്‍ശനം നടത്തി. വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ഒരു വര്‍ഷം തികയുന്നതിനിടെയാണ് കൂടിക്കാഴ്ച. ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാന നഗരമായ കീവിലെത്തി. ആദ്യമായാണ് ബൈഡന്‍ കീവിലെത്തുന്നത്.
ബൈഡന്റെ സന്ദര്‍ശനത്തിലൂടെ യുക്രെയ്‌ന് ഇനിയും സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കീവിലെത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം പറയുന്നുണ്ട്. യുക്രെയ്‌നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്‍ശനമെന്ന് ബൈഡന്‍ പറഞ്ഞു.