വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. പിറകിലായിരുന്ന ജോര്‍ജിയ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡന്‍ മുന്നേറുകയാണ്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പുറത്തുവരാനുണ്ടായിരുന്നത്.
ഇതില്‍ നിര്‍ണായകമായ സംസ്ഥാനമാണ് ജോര്‍ജിയ. ഡൊണാള്‍ഡ് ട്രംപിന് മേധാവിത്വം ഉണ്ടായിരുന്ന സംസ്ഥാനമാണ് ജോര്‍ജിയ. എന്നാല്‍ ഇവിടെ ഇപ്പോള്‍ ആയിരത്തോളം വോട്ടുകള്‍ക്ക് ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്.
16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയില്‍ ഉളളത്. വെറും ആറായിരം വോട്ടുകള്‍ കൂടിയാണ് ജോര്‍ജിയയില്‍ എണ്ണാന്‍ ബാക്കിയുളളത്. വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കും.