യുദ്ധം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം വെള്ളവുമില്ലാതെ, മുറിവു കെട്ടുന്നതിനുള്ള സമാഗ്രികളില്ലാതെ, വെന്റിലേറ്റര്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ലാതെ, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാതെ, തറയില്‍ പോലും രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ.., ഗസ്സ എത്തിനില്‍ക്കുന്നത് മഹാവിപത്തിന്റെ വക്കിലെന്ന് ലോകത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹമാസിനെതിരായ പ്രത്യാക്രമണമെന്ന ഓമനപ്പേരിട്ട് എല്ലാ അതിരുകളും ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന നരമേധത്തോട് ലോകരാജ്യങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനും സ്വയംപ്രതിരോധത്തിന്റെ സംരക്ഷണകവചം നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സയണിസ്റ്റ് ക്രൂരതക്ക് നല്‍കുന്ന പിന്തുണയ്ക്കും മാനവരാശി നല്‍കേണ്ടി വരുന്നത് വലിയ വിലയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് യു.എന്‍ മുന്നറിയിപ്പ്.
ഗസ്സയിലെ ആശുപത്രികളില്‍ ഓരോ മിനുട്ടിലും ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ വീതമെത്തുന്നുവെന്നാണ് കണക്ക്. അതായത് ഒരു മണിക്കൂറില്‍ എത്തുന്നത് 60 പേര്‍. ഒരു ദിവസമെത്തുന്നത് 720 പേര്‍. ഏറിയും കുറഞ്ഞുമിരിക്കുന്ന ശരാശരി കണക്കാണിതെങ്കിലും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ഈ കണക്കിലുണ്ട്. 2808 ഫലസ്തീനികള്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇതില്‍ 1030 പേരും നിഷ്‌കളങ്ക ബാല്യങ്ങളാണ്. ഒരാഴ്ച പിന്നിട്ട ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 10,000 കവിഞ്ഞു.