വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായില്ലെങ്കില്‍ കോവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ രാജ്യത്ത് മരിച്ചുവീഴുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
അധികാര കൈമാറ്റത്തിന് ട്രംപ് തയ്യാറാവാതിരിക്കുകയും കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ പൗരന്‍മാരെ മരണത്തിലേക്ക് നയിക്കും. കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. രോഗനിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും, ബൈഡന്‍ പറഞ്ഞു.
അതേസമയം അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിക്കുന്നത് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പടുത്തുമെന്നും രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ബൈഡന്‍ പറഞ്ഞു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രംപ് ഫോര്‍ മോര്‍ ഇയേഴ്‌സ്, പ്രോ ഗോഡ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയവരെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു വന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇരുപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം ശക്തമായതും തുടര്‍ന്ന് അറസ്റ്റ് നടന്നതും.