X
    Categories: indiaNews

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍മുകളില്‍ കയറിയ വിദ്യാര്‍ത്ഥി മരിച്ചു

ഭുവനേശ്വര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍മുകളില്‍ കയറിയ പതിമൂന്നുകാരന്‍ വഴുതി വീണ് മരിച്ചു. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് സംഭവം. പന്ദ്രഗുഡ ഗ്രാമത്തിലെ ആന്‍ഡ്രിയ ജഗരംഗയാണ് മരിച്ചത്.

കട്ടക്കിലെ മിഷണറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആന്‍ഡ്രിയ. നിത്യവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥി ചൊവ്വാഴ്ച മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുന്നിന്‍ മുകളിലേക്ക് നെറ്റ്‌വര്‍ക്ക് തിരഞ്ഞ് കയറിപ്പോയത്. മഴ പെയ്തിരുന്നതിനാല്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥി വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ ആന്‍ഡ്രിയയ്ക്ക് സാരമായി പരിക്കേറ്റിരുന്നു

ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ സമീപത്തുളള പദ്മപുര്‍ കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Test User: