X

പ്രശാന്ത് ഭൂഷനെ കുറ്റക്കാരനാക്കുന്നത് സുപ്രിംകോടതി നേരിടുന്ന അരക്ഷിതാവസ്ഥ: അരുണ്‍ ഷൂറി

ന്യൂഡല്‍ഹി: കോടതിയെ അവഹേളിച്ചതിന് പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതിയെടുത്ത ശിക്ഷാവിധിയെ പരസ്യമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂറി. ഭൂഷന്റെ ട്വീറ്റുകളോടുള്ള സുപ്രീംകോടതിയുടെ അതിപ്രതികരണം അസ്വസ്സ്ഥയും ഉത്കണ്ഠയും ഉണ്ടാക്കുന്നതും അരക്ഷിതാവസ്ഥ തുറന്നു കാണിക്കുന്നതെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂഷന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ ”അത് രാജ്യ ബഹുമാനത്തെയും ദേശീയതയുടെ അന്തസ്സിനെയും ബാധിച്ചേക്കുമെന്നാണ്, 108 പേജുള്ള വിധിന്യായത്തില്‍ എന്ന് സുപ്രീം കോടതി അവകാശപ്പെടുന്നത്. എന്നാല്‍ വെറും രണ്ട് ട്വീറ്റുകള്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് അരുണ്‍ ഷൂറി ചോദിച്ചു.

”രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു. ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് ജഡ്ജിമാര്‍ സഹായിച്ചിട്ടുണ്ടെന്നതില്‍ തനിക്ക് സംശയമില്ലെന്ന് ഷൂറി തുറന്നടിച്ചു. ദ വയറില്‍ പ്രമുഖ ജേര്‍ണലിസ്റ്റ് കരണ്‍ ഥാപ്പറുമായി നടന്ന 40 മിനിറ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ഷൂറി

ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സഹായിച്ചതില്‍ വാസ്തവത്തില്‍ അവര്‍ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്നതാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജിമാരെക്കാള്‍ മോദിയെ നന്നായി അറിയുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. ജനാധിപത്യം ഇല്ലാതായി. അവര്‍ അതില്‍ സഹായിച്ചിട്ടുണ്ടോ? അവര്‍ സ്വയം കണ്ണാടിയിലേക്ക് നോക്കണം, സ്വയം ആ ചോദ്യം സ്വയം ചോദിക്കണം.’ അരുണ്‍ ഷൂറി പറഞ്ഞു.

സുപ്രീംകോടതിയും അവസാന നാല് ചീഫ് ജസ്റ്റിസുമാരും ജനാധിപത്യത്തെ നശിപ്പിക്കുന്നതില്‍ ഒരു പ്രത്യേക പങ്ക് വഹിച്ചുവെന്നാരോപിച്ച് ഭൂഷന്റെ ട്വീറ്റ് അപമാനമായി കണക്കാക്കപ്പെടുന്നുവെന്ന് അദ്ദേഹം ആശങ്കാകുലനാണോ എന്ന ഥാപ്പറിന്റെ ചോദ്യത്തിന്, ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സുപ്രീം കോടതി ജഡ്ജിമാര്‍ സഹായിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണവും അവഹേളനമായി കണക്കാക്കാമെന്നായിരുന്നു അരുണ്‍ ഷൂറിയുടെ മറുപടി. ആരെങ്കിലും അതിനെ അവഹേളനമായി കാണാനുള്ള സാധ്യത ഷൂരി അംഗീകരിച്ചു, എന്നാല്‍ അതില്‍ അവഗണനയില്ലെന്നും ഷൂരി വ്യക്താമാക്കി.

chandrika: