കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കാനിരിക്കുന്ന ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കും. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനര്‍ജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത സുവേന്ദു അധികാരിയോട് 1,956 വോട്ടിന് തോല്‍ക്കുകയായിരുന്നു. ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന ടിഎംസി നേതാവ് സൊവാന്‍ദേബ് ചട്ടോപാദ്യയ രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011 ലും 2016 ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമത ബാനര്‍ജി.