X

ഭവാനിപൂരില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; മമതക്ക് നിര്‍ണായകം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപൂരില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പദം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ ജയം മമതക്ക് അനിവാര്യമാണ്. മമത ബാനര്‍ജിക്കെതിരെ പ്രിയങ്ക ത്രിബിവാളാണ് ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. സിപിഐഎമ്മിന്റെ ശ്രീജിബ് ബിശ്വാസും മത്സര രംഗത്തുണ്ട്.

ഒക്ടോബര്‍ 3നാണ് ഫലപ്രഖ്യാപനം. ഭവാനിപൂര്‍ മണ്ഡലത്തിന് പുറമേ സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്.

മുന്‍ തൃണമൂല്‍ പ്രവര്‍ത്തകനും നിലവില്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് 1736 വോട്ടുകള്‍ക്കാണ് അന്ന് മമത പരാജയപ്പെട്ടത്.

web desk 1: