X

‘അമ്മ’ നിര്‍മിക്കുന്ന സിനിമയില്‍ ഭാവനയുണ്ടാകില്ല: ഇടവേള ബാബു

കൊച്ചി: ട്വിന്റി 20 മാതൃകയില്‍ അമ്മ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നടി ഭാവനയുണ്ടാകില്ലെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവന ഇപ്പോള്‍ അമ്മയില്‍ ഇല്ലെന്നും ഇത്ര മാത്രമേ ഇപ്പോള്‍ തനിക്ക് പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിച്ചു പോയവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അതുപോലെയാണ് ഇത്. അമ്മയിലുള്ളവരെ വച്ചു തന്നെ സിനിമയൊരുക്കും. കഴിഞ്ഞ സിനിമയിലും എല്ലാവരെയും ഉള്‍പ്പെടുത്താനായില്ല. ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാനായിരുന്നു ധാരണ. എന്നാല്‍ കോവിഡ് പ്രതിസന്ധി ആ പദ്ധതി പൊളിച്ചു. അതോടെയാണ് ഒരു സിനിമയെ കുറിച്ച് ആലോചിച്ചത്. നേരത്തെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഇതു പോലൊരു ചര്‍ച്ച നടന്നിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയാകും ചിത്രം ഒരുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Test User: