X

ദിലീപ് -കാവ്യ വിവാഹം; തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാവന

ദിലീപ്-കാവ്യ വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നടി ഭാവന. ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാവന പറഞ്ഞു.

ദിലീപിന്റേയും കാവ്യയുടേയും വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളിലാണ് ഭാവനയേയും കുറിച്ച് പരാമര്‍ശിച്ചിരുന്നത്. ഇരുവരുടേയും വിവാഹത്തിന് എത്താതിരുന്നത് ദിലീപുമായുള്ള അകല്‍ച്ച കാരണമാണെന്നും ഭാവന മഞ്ജുവിനൊപ്പമാണെന്നൊക്കെയായിരുന്നു വാര്‍ത്ത പരന്നിരുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ഭാവന ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹം ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഭാവന പറഞ്ഞു. ഇതിനോടൊന്നും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇരുവരും തന്നെ ക്ഷണിച്ചിരുന്നില്ല. അതുകൊണ്ടാണ് വിവാഹത്തിന് പോകാതിരുന്നത്. അല്ലാതെ മന:പ്പൂര്‍വ്വമല്ലെന്നും ഭാവന വ്യക്തമാക്കി. ക്ഷണിക്കുന്നത് അവരുടെ ഇഷ്ടമാണ്. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ ക്ഷണിച്ചിരിക്കും. അതില്‍ തനിക്ക് പരിഭവമില്ലെന്നും ഭാവന പറഞ്ഞു.

chandrika: