ന്യൂഡല്‍ഹി: ബി.ജെ.പിയെ ഭാരതീയ ജയില്‍ പാര്‍ട്ടിയെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍ ട്രോളുകള്‍ വൈറല്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സീറ്റ് നല്‍കിയതാണ് ബി.ജെ.പിക്ക് വിനയായത്. #BharatiyaJailParty എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ഇതിനകം ആയിരക്കണക്കിന് ട്വീറ്റുകളാണ് വന്നത്.
അഴിമതിക്കാരെയും കുറ്റവാളികളെയും ഉള്‍പ്പെടുത്തി ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയും രംഗത്തുവന്നു.
‘ഒരിക്കല്‍ കൂടി ബി.ജെ.പി അതേ ജയില്‍കിളികള്‍ക്ക് ഒരിക്കല്‍ കൂടി ടിക്കറ്റ് നല്‍കി.
ഈ ക്രിമിനലുകളേക്കാള്‍ കര്‍ണാടകക്ക് ഉചിതമായത് മറ്റൊന്നാണ്. ഭാരതീയ ജയില്‍ പാര്‍ട്ടി വേണ്ടെന്ന് പറയൂ’, കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തു.
ബി.ജെ.പിക്കെതിരെ ട്വീറ്റുകളില്‍ ചിലത്:
‘ബി.ജെ.പി അഴിമതിക്കെതിരെ പോരാടുന്നുവെന്ന് ജനങ്ങളോട് പറയുന്നു. എന്നാല്‍ എപ്പോഴും വമ്പന്‍ അഴിമതിക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. ബി.ജെ.പിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കേണ്ട, അവരുടെ പ്രവൃത്തികളിലൂടെ അവരെ മനസ്സിലാക്കാം.’
അഴിമതി രഹിത ഗവണ്‍മെന്റ് ഉറപ്പു നല്‍കിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. കര്‍ണാടകയിലെ ഓരോ നേതാക്കളെയും പ്രവര്‍ത്തകരെയും നോക്കുക. പലരും ജയിലിലും പലരും ജയിലിലേക്ക് ഒരുനാള്‍ പോവേണ്ടവരുമാണ്.
ഉദാ: സോമശേഖര റെഡ്ഡി
ഹര്‍താല്‍ ഹാലപ്പ
കൃഷ്ണയ്യ ഷെട്ടി
യെദ്യൂരപ്പ, അങ്ങനെ നീളുന്നു. അഴിമതിക്കാരുടെ പട്ടിക, ഐ.എന്‍.സി തെലുങ്കാന ട്വീറ്റ് ചെയ്തു.