കശ്മീരിലെ സുരക്ഷാ വീഴ്ച കാരണം ജോഡോ യാത്രനിര്‍ത്തിവെക്കേണ്ടിവന്നതിന് മതിയായ വിശദീകരണം നല്‍കാതെ പൊലീസ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായതിനാല്‍കേന്ദ്രസര്‍ക്കാരിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം. അതേസമയം ആളുകള്‍ ഇത്ര എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന വാദവുമായി കശ്മീര്‍ ആഭ്യന്തരവകുപ്പ് രംഗത്തെത്തി. 15 കമ്പനി പൊലീസിനെ നിയോഗിച്ചതായും എന്നാല്‍ ബനിഹാലില്‍ ഇവര്‍ക്ക് നിയന്ത്രിക്കാനാകാത്തത്ര പ്രവര്‍ത്തകര്‍ എത്തിയതായും ആഭ്യന്തര അഡീഷണല്‍ ചീഫ ്‌സെക്രട്ടറി ആര്‍.കെഗോയല്‍ പറഞ്ഞു. രാഹുല്‍ഗാന്ധി പക്ഷേ പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയുമാണ് ഇപ്പോഴും കുറ്റപ്പെടുത്തുന്നത്. ആളുകളുടെ ആധിക്യമാണ് സുരക്ഷ ഉറപ്പാക്കാതിരിക്കാന്‍ കാരണമായതെന്ന ന്യായീകരണം പലര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. യാത്ര കശ്മീരില്‍ വേണ്ടെന്ന ബി.ജെ.പിയുടെ തന്ത്രമാണ ്ഇവിടെ നടപ്പായത്. പക്ഷേ യാത്ര തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാഹുലും നേതാക്കളും.
കശ്മീരിലെത്തുന്നതിന് മുമ്പുതന്നെ ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. രാജസ്ഥാനില്‍ അതിന് പറഞ്ഞത് കോവിഡായിരുന്നെങ്കില്‍ ജമ്മുകശ്മീരിലത് സുരക്ഷയാണെന്ന വ്യത്യാസം മാത്രം.