X

ഭാരത് ‘ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൻ്റെ ഭാഗം: വിദേശകാര്യ വിദഗ്ധൻ

ഇന്ത്യ’ക്ക് പകരം ‘ഭാരത് ‘ എന്ന് രാജ്യത്തിൻ്റെ പേര് ഉപയോഗിക്കുന്നത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തിൻ്റെ ഭാഗമാണെന്ന് വിദേശകാര്യ വിദഗ്ധൻ വിവേക് കട്ജു . ഭരണഘടനയിൽ ഇന്ത്യ അഥവാ ഭാരത് എന്ന് പറയുന്നുണ്ട്. ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോഴും ഭാരത് എന്നത് ഹിന്ദി ഉപയോഗിക്കുമ്പോഴാണ്. ഇന്ത്യൻ ഭരണഘടന (കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ) എന്നും ഭാരതീയ സംവിധാൻ (ഹിന്ദി) എന്നുമാണ് പറയാറ്.

വിവിധ സമൂഹങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യ എന്നാണ്. വിദേശത്തും അങ്ങനെ തന്നെ. ഹിന്ദി പ്രദേശങ്ങളിലാണ് അധികവും ഭാരത് എന്നുപയോഗിക്കാറ്. ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് ഉദാഹരണം. ഭാരത് എന്ന് മാത്രം ഉപയോഗിക്കുമ്പോൾ രാജ്യത്തെ വലിയൊരു സമൂഹത്തെ അകറ്റുകയാണ്. അദ്ദേഹം ദി ഹിന്ദുവിന് നൽകിയ ലേഖനത്തിൽ പറയുന്നു. മുൻ വിദേശകാര്യ ഉദ്യോഗസ്ഥനാണ് വിവേക് കട്ജു .

webdesk13: