X
    Categories: indiaNews

ഭാരത് ജോഡോ യാത്ര; സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയുടെ സമാപനത്തിന് 21 പാര്‍ട്ടികളെ രാഹുല്‍ ഗാന്ധി ക്ഷണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം ഭാരത് ജോഡോ യാത്രക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

webdesk13: