X
    Categories: indiaNews

ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും

ന്യൂഡല്‍ഹി: ഒമ്പതു ദിവസത്തെ വര്‍ഷാന്ത അവധിക്കു ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന യാത്ര ഉത്തര്‍പ്രദേശിലേക്കാണ് ഇനി പ്രവേശിക്കുന്നത്. പ്രതിപക്ഷ കക്ഷികളായ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി നേതാക്കളെ യാത്രയിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

അതേസമയം അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ യാത്രക്ക് വിജയാശംസകള്‍ അറിയിച്ചിട്ടുണ്ട്. യു.പി കഴിഞ്ഞാല്‍ ഹരിയാന വഴി പഞ്ചാബിലേക്ക് കടക്കും. ജനുവരി 11നാണ് യാത്ര പഞ്ചാബില്‍ പ്രവേശിക്കുക. തുടര്‍ന്ന് കന്യാകുമാരിയില്‍ നിന്ന് പ്രയാണം തുടങ്ങിയ യാത്ര ഈ മാസം അവസാനത്തോടെ അന്തിമ ലക്ഷ്യസ്ഥാനമായ ജമ്മുകശ്മീരിലേക്ക് പ്രവേശിക്കും. കശ്മീരില്‍ പ്രതിപക്ഷ കക്ഷി നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗാന്ധി ജയന്തി ദിനമായ ജനുവരി 30ന് ശ്രീനഗറില്‍ എത്തുന്നതോടെ 150 ദിവസം നീണ്ട, 3570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദസഞ്ചലനത്തിന് സമാപനമാകും. ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ച് ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും.

webdesk11: