ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. രാഹുലിന്റെ പദയാത്ര കേരളത്തില്‍ വന്‍ വിജയമായിരുന്നു.
യാത്രയെ കന്നഡ മക്കള്‍ നിറമനസോടെ സ്വീകരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് പരിപാടി വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിട്ടുണ്ട്. എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകും. ബി.ജെ.പിയുടെ വര്‍ഗീയ മുഖം തുറന്നുകാട്ടും. ബി.ജെ.പി വിഭജിച്ച ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.