X
    Categories: indiaNews

ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക്: പ്രിയങ്ക ഗാന്ധി പങ്കെടുക്കും

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ മധ്യപ്രദേശിലേക്ക് കടക്കുന്നു. നവംബര്‍ 23 ന് മധ്യപ്രദേശില്‍ പ്രവേശിക്കുമെന്നാണ് കണക്ക് കൂട്ടല്‍. മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ പര്യടനം എത്തി നില്‍ക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.

ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടകയിലെ യാത്രയില്‍ പങ്കെടുത്തിരുന്നു. ബുര്‍ഹാന്‍പൂരിന് സമീപം മധ്യപ്രദേശില്‍ പ്രവേശിക്കുന്ന യാത്ര ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. നാല് ദിവസം പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായി മധ്യപ്രദേശിലുണ്ടാകുമെന്നും ജയ്‌റാം രമേശ് അറിയിച്ചു.

Test User: