X
    Categories: indiaNews

ഭാരത് ജോഡോ യാത്ര; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ജോഡോ യാത്ര ഇപ്പോള്‍ മധ്യപ്രദേശില്‍ പര്യടനം തുടരുകയാണ്. യാത്ര ഉജ്ജയിനിലെത്തിയപ്പോഴാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ സാന്‍വര്‍ പട്ടണത്തില്‍ നിന്ന് പുനഃരാരംഭിച്ച യാത്രയില്‍ ഗര്‍വായില്‍ നിന്നുള്ള ജെഎംഎം നിയമസഭാംഗവും ഹേമന്ത് സോറന്‍ സര്‍ക്കാരിലെ മന്ത്രിയുമായ മിഥിലേഷ് താക്കൂര്‍ പങ്കുചേര്‍ന്നിരുന്നു. യാത്രയില്‍ പങ്കുചേര്‍ന്ന മിഥിലേഷ് താക്കൂര്‍ വിഘടന ശക്തികളുടെ ആസൂത്രണങ്ങള്‍ ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടില്ല എന്ന് ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ ബഹുജന സമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്ര ഡിസംബര്‍ 4 ന് രാജസ്ഥാനില്‍ പ്രവേശിക്കും. നവംബര്‍ 23 നാണ് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ യാത്ര പ്രവേശിച്ചത്.

Test User: