ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രാ ബിജെപി വിരുദ്ധയടെ ശക്തി പ്രഖ്യാപിക്കുന്നതായിരുന്നു എന്ന് ഇടി മുഹമ്മദ് ബഷീര്‍. ഇന്ത്യയാകെ ഇളക്കിമറിച്ചുകൊണ്ടും ഇന്ത്യയില്‍ ബിജെപി വിരുദ്ധ വികാരത്തിന്റെ അലയടികള്‍ക്ക് എന്തുമാത്രം ശക്തിയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കാശ്മീരില്‍ സമാപിച്ചതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയുടെ തെക്കേയറ്റത്തെ കന്യാകുമാരി കശ്മീര്‍ വരെയുള്ള ദൂരം ജനങ്ങളുടെ ആവേശം നെഞ്ചിലേറ്റി ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയക്കാരനും ഇത്രയും ഭംഗിയായി നിര്‍വഹിച്ചിട്ടില്ലാത്തൊരു പവിത്ര ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചതെന്നും അദേഹം കുറിച്ചു.
കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് സ്വപ്നം കാണുന്നവര്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിനെ എഴുതി തള്ളാന്‍ വരട്ടെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പുതിയ ഒരു രാഷ്ട്രീയ സാഹചര്യം ഉരിതിരിഞ്ഞുവരാന്‍ പോകുന്നുവെന്നതിന്റെ കാലടിയൊച്ചകളാണ് ഈ ജോഡോ യാത്ര നല്‍കിയിട്ടുള്ളതെന്നും അദേഹം വ്യക്തമാക്കി.
തങ്ങളുടെ കയ്യിലുള്ള എല്ലാ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാലും നരേന്ദ്ര മോദി ഗവണ്‍മെന്റിന് എതിരായി ആളിപ്പടരുന്ന ജനരോഷം തണുപ്പിക്കാന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് വ്യക്തമായ മുന്നറിയിപ്പും ഉണ്ടായിരുന്നു എന്ന് അദേഹം പറഞ്ഞു.
ഏറ്റവും പ്രധാനമായത് ജനങ്ങളുടെ വളരെ വലിയ തോതിലുള്ള പങ്കാളിത്തമാണ്. ആ പങ്കാളിത്തം നാളത്തെ ഇന്ത്യയിലെ അവര്‍ ആഗ്രഹിക്കുന്ന പരിവര്‍ത്തനത്തിന്റെ ഉജ്വലമായ പ്രഖ്യാപനം കൂടിയാണ്. സമാപന സമ്മേളനത്തില്‍ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് നവാസ് കനി എം പി പങ്കെടുത്തു