X

ഭാരത് ജോഡോ യാത്ര; അണിചേര്‍ന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥരും, കരസേന മേധാവികളും

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് മുന്‍ കരസേനാ മേധാവി ദീപക് കപൂര്‍ അടക്കമുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. സേനയില്‍ ഉന്നത പദവി വഹിച്ചിരുന്ന ഇവര്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത്.

മുന്‍ ആര്‍മി ചീഫ് ജനറല്‍ ദീപക് കപൂര്‍, ലഫ്റ്റന്റ് ജനറല്‍ ആര്‍കെ ഹൂഡ, ലഫ്റ്റനെന്റ് ജനറല്‍ വികെ നരുല, മേജര്‍ ജനറല്‍ എസ്.എസ് ചൗധരി, മേജര്‍ ജനറല്‍ ധര്‍മ്മേന്ദര്‍ സിങ്, കേണല്‍ ജിതേന്ദര്‍ ഗില്‍, കേണല്‍ പുഷ്‌പേന്ദര്‍ സിങ്, ലഫ്റ്റനെന്റ് ജനറല്‍ ഡിഡിഎസ് സന്ധു, മേജര്‍ ജനറല്‍ ബി ദയാല്‍ എന്നിവരുള്‍പ്പെടെ നിരവധി മുന്‍ സൈനിക ഉദ്യോഗസ്ഥരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.

webdesk12: