മലപ്പുറം: ഭാരത് ജോഡോ യാത്രയുമായി ജില്ലയിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കണ്ട് ചര്‍ച്ച നടത്തും. രാവിലെ പുലാമന്തോളില്‍ നിന്നും ആരംഭിച്ച് യാത്ര ഉച്ചയോടെ പെരിന്തല്‍മണ്ണയിലെത്തുമ്പോഴാണ് നേതാക്കള്‍ രാഹുലിനെ കാണുക.
ഉന്നതാധികാര സമിതിയംഗങ്ങള്‍ പങ്കെടുക്കും. ദേശീയ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യും. ബി.ജെ.പിയുടെ ഫാസിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണി വീണ്ടും അധികാരത്തിലെത്താനുമുള്ള വലിയ ദൗത്യത്തിന് മുസ്‌ലിംലീഗിന്റെ പിന്തുണ നേതാക്കള്‍ രാഹുലിനെ അറിയിക്കും.