X
    Categories: indiaNews

ഭാരത് ബന്ദ് അവസാനിച്ചു; കര്‍ഷകരുമായി അമിത്ഷായുടെ അടിയന്തര കൂടിക്കാഴ്ച

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് കാര്‍ഷിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അവസാനിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയായിരുന്നു ഹര്‍ത്താല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കര്‍ഷകരെ കൂടിക്കാഴ്ചക്കായി ക്ഷണിച്ചു. വൈകീട്ട് ഏഴിന് അമിത്ഷായും കര്‍ഷകരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചക്കായി ക്ഷണിച്ചു കൊണ്ടുള്ള അമിത്ഷായുടെ ഫോണ്‍ കോള്‍ വന്ന കാര്യം കര്‍ഷക സംഘടന നേതാവ് രാകേഷ് തികൈതാണ് അറിയിച്ചത്.

ഭാരത് ബന്ദ് തലസ്ഥാന നഗരിയെ അക്ഷരാര്‍ഥത്തില്‍ ബാധിച്ചു. ഡല്‍ഹിയിലെ ഗതാഗതം സ്തംഭിച്ചു. പച്ചക്കറി ക്ഷാമം രൂക്ഷമായി. 18 പ്രതിപക്ഷ പാര്‍ട്ടികളാണ് ഭാരത് ബന്ദിന് പിന്തുണ നല്‍കിയത്.

web desk 1: