തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനം പോളിംഗ്. അന്തിമ കണക്കു പ്രകാരം മഞ്ചേശ്വരം-75.78, എറണാകുളം-57.9, അരൂര്‍-80.47, കോന്നി-70.07, വട്ടിയൂര്‍ക്കാവ്-62.66 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 3,26,038 പേര്‍ പുരുഷന്‍മാരും, 3,43,556 പേര്‍ സ്ത്രീകളും, രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരില്‍ 4.96 ശതമാനവും കോന്നിയില്‍ 3.12 ശതമാനവും വട്ടിയൂര്‍ക്കാവില്‍ 7.17 ശതമാനവും 2016 നേക്കാള്‍ കുറവുണ്ട്. ഇത്തവണ 132 പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. 125 ബൂത്തുകളില്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
Tags: byelection