ന്യൂഡല്‍ഹി: 500ന്റെയും 1000ന്റെയും നോട്ടുകളല്ല വിപണിയില്‍ വ്യാജന്മാരായി വിലസുന്നത്. പത്ത് രൂപയുടെ കോയിനാണ് വ്യാജന്റെ രൂപത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോയിനാകുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്തതും വ്യാജന്മാര്‍ക്ക് പണി എളുപ്പമാക്കുന്നു. ചെറുകിട കച്ചവട കേന്ദ്രങ്ങളിലാണ് ഇവ വ്യാപകമാകുന്നത്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ പത്ത് രൂപയുടെ വ്യാജനെ തടയാവുന്നതേയുള്ളൂ. കോയിന്റെ പിന്‍ഭാഗത്തെ രണ്ട് വൃത്തങ്ങളെയും യോജിപ്പിച്ച് പത്ത് എന്ന് അക്കത്തിലും രൂപയുടെ അടയാളം അതിന്റെ മേലിലും പ്രിന്റ് ചെയ്തതാണ് യഥാര്‍ത്ഥ കോയിന്‍. പത്ത് സ്ട്രിപ്പുകളും യഥാര്‍ത്ഥ കോയനില്‍ കാണാം. എന്നാല്‍ വ്യാജ കോയിനില്‍ ഇങ്ങനെയല്ല.
ചുവടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാല്‍ എളുപ്പത്തില്‍ യഥാര്‍ത്ഥ കോയിനും വ്യാജനെയും മനസിലാക്കാം