ക്രിസ്തുമസ് ദിവസം മലയാളി കുടിച്ചുതീര്‍ത്തത് 89.52 കോടിയുടെ മദ്യം. ഡിസംബര്‍ 22, 23, 24 മൂന്നു ദിവസങ്ങളിലുമായി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വിറ്റത് 215.49 കോടി രൂപയുടെ മദ്യമായിരുന്നു. 14.3 കോടി രൂപയുടെ അധിക വിറ്റുവരവാണ് ഈ ക്രിസ്തുമസിന് ഉണ്ടായിരിക്കുന്നത്.
കൊല്ലം ജില്ലയിലെ ആശ്രാമത്തെ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് കൂടുതല്‍ മദ്യംവിറ്റത്. 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് വില്‍പ്പന നടത്തിയത്. 65.05 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്. മൂന്നാംസ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റിലാണ്, വില്‍പ്പന 61.49 ലക്ഷം.
267 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോക്ക് ഉള്ളത്. തിരക്കുകുറയ്ക്കുന്നതിന്റെ ഭാഗമായി 175 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനും ബെവ്‌കോ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്.