ബെവ്കോ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി. ബെവ്കോയിലെ ക്യു നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സാധാരണ കടകളിലെ പോലെ ഔട്ട്‌ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന നയപരമായ രീതിയിൽ മാറ്റം വേണമെന്നും കോടതി സർക്കാറിനോട് നിർദേശിച്ചു.
ഒരു കാലിലെ മന്ത് അടുത്ത കാലിൽ വച്ചത് പോലെ ആകരുത് പരിഷ്കാരങ്ങൾ എന്ന് കോടതി കുറ്റപ്പെടുത്തി.ആരും വീടിനു മുന്നിൽ ഔട്ട്‌ലെറ്റുകൾ വരുന്നത് ആഗ്രഹിക്കുന്നില്ല. തുടങ്ങിയ കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. വിഷയങ്ങളിൽ നവംബർ ഒൻപതിനു മുൻപ് നിലപാട് അറിയിക്കാൻ സർക്കാറിനോട് കോടതി നിർദേശിച്ചു.
എന്നാൽ അതേ സമയം 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും 33 കൗണ്ടറുകൾ ഇതിനകം പരിഷ്കരിച്ചിട്ടുണ്ട് എന്നും സർക്കാർ വ്യക്തമാക്കി.