X

ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് വിര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. മദ്യം വാങ്ങാന്‍ ഇനി മുന്‍കൂര്‍ ടോക്കണ്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തില്‍ വന്നത്. ബാറുകളില്‍ ആപ്പ് വഴി പാഴ്‌സല്‍ വില്‍പ്പന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബര്‍ മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.

ബാറുകളില്‍ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ്പ് വഴി ബുക്കിംഗ് തുടരുന്നത് ബെവ്‌കോക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ സാങ്കേതിക തകരാറുകളും ആപ്പിന്റെ പ്രവര്‍ത്തനം ഉപേക്ഷിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി.

Test User: