X
    Categories: MoreViews

വ്യത്യസ്തനായൊരു ന്യായാധിപന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

 

എണ്‍പതുകാരനായ ന്യായാധിപന്‍ സാമൂഹ്യമാധ്യമങ്ങലില്‍ തരംഗമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കും. എന്നാല്‍ കേവലമൊരു മുന്‍സിപ്പല്‍ കോടതിയിലെ മാത്രം ന്യാധിപനായ ഫ്രാങ്ക് കാപ്രിയോ ഇതിനകം ആയിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. അനേകായിരങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ഈ ന്യായാധിപന് പിന്തുണയുമായെത്തുന്നു. ദശലക്ഷണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ലോലഹൃദയനായ ന്യായാധിപന്റെ വിധിന്യായം കണ്ടുകൊണ്ടിരിക്കുന്നു.

കുട്ടികളെ വിധിന്യായ പീഠത്തിലേക്ക് വിളിച്ചും, ആശ്വാസ വാക്കുകള്‍ പറഞ്ഞും, കറുത്ത വകഗ്ഗക്കാര്‍ക്കും പീഢിതര്‍ക്കും ധൈര്യം പകര്‍ന്നും ന്യായാധിപന്മാര്‍ക്കിടയില്‍ തികച്ചും വിത്യസ്തനാവുകയാണ് ഫ്രാങ്ക് കാപ്രിയോ.

എന്നാല്‍ ചിലപ്പോഴൊക്കെ ഈ ന്യായാധിപന്‍ അസ്വസ്ഥനാകാറുണ്ട്. സ്വാധീനിക്കാനും വശീകരിക്കാനുമൊക്കെ ചിലര്‍ നടത്തുന്ന ഹീന നീക്കങ്ങള്‍ കാണുമ്പോള്‍. ആളുകള്‍ക്ക് ഗവര്‍ണമെന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് തന്റെ വീഡിയോകള്‍ വൈറലാകുന്നതെന്നാണ് കാപ്രിയോ വിശ്വസിക്കുന്നത്.

‘എന്റെ കോട്ടിനടിയില്‍ ഞാന്‍ മറ്റൊരു ബാഡ്ജ് ധരിക്കുന്നില്ല. അതിനടിയിലുള്ളതൊരു ഹൃദയമാണ്’

തന്റെ മകനെ കൊന്ന കേസില്‍ വിചാരണക്കൂട്ടില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ അധി വൈകാരികമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘യുവര്‍ ഹോണര്‍, അതീവ സങ്കീര്‍ണമായ ഒരു സാഹചര്യത്തിലൂടെയാണ് ഞാന്‍ കടുന്ന പോയിക്കൊണ്ടിരിക്കുന്നത’്. കണ്ണീരോടെ ആ സ്ത്രീ ജഡ്ജിയോട് പറഞ്ഞു.
കാപ്രിയോ വളരെ ശ്രദ്ധയോടെ അത് കേള്‍ക്കുകയും ചെയ്തു.

‘ലോകത്ത് ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടാകരുതെന്ന് ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു’.
‘ലോകത്തെ ഏറ്റവും നീചമായൊരുനുഭവമാണിത്. ശൂന്യതയും നഷ്ടബോധവുമാണിപ്പോള്‍ എന്നെ വേട്ടയാടുന്നത്’.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരാണ് കാപ്രിയോ ജഡ്ജിന് പിന്തുണയുമായി അഭിപ്രായങ്ങള്‍ പറയുന്നത്.

അമേരിക്കയുടെ വിധിന്യായ വ്യവസ്ഥയിലേക്ക് ചില അദ്ധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ അന്തസ്സുള്ള സമാധാനപ്രിയരായ ജനതയാണെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയല്ല നമ്മളെ ചിത്രീകരിച്ചത്.

കാപ്രിയോ ഒരു ഹൈസ്‌കൂളില്‍ ചരിത്രാദ്ധ്യപകനായിരുന്നു. സഫോള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ രാത്രി ക്ലാസുകളില്‍ പങ്കെടുത്താണ് വിധിന്യാം പഠിച്ചത്. 1985 ലാണ് പാര്‍ട്ട് ടൈം ജഡ്ജിയായി മിന്‍സിപ്പല്‍ കോടതിയില്‍ ചാര്‍ജ്ജെടുക്കുന്നത്. കുറച്ചു വര്‍ങ്ങള്‍ക്ക്‌ന ശേഷം കാപ്രിയോയുടെ വിധി ന്യായ പ്രക്രിയയുടെ വിഡീയോകള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ‘ജോ’ പകര്‍ത്തുകയും കോട്ട് ഇന്‍ പ്രൊവിഡന്‍സ് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു പോന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോ ആ വിഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ കാണുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കാപ്രിയോയുടെ വിധിന്യായ വീഡിയോകള്‍ വൈറലായത്.

<iframe width=”640″ height=”360″ src=”https://www.youtube.com/embed/oLmEZ4Ip-iM” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

chandrika: