X

ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരേയും ആദരവോടെ കൈകാര്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് യു.പി സര്‍ക്കാര്‍ നിര്‍ദേശം

 

ലക്‌നോ: ഉത്തര്‍ പ്രദേശ് ഊര്‍ജ്ജ വകുപ്പ്, ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം വിവാദത്തില്‍. ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് സംസ്ഥാന ഊര്‍ജ്ജ വകുപ്പ്, ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ മാന്യമായി കൈകാര്യം ചെയ്യണമെന്നത് ശരിയായ തീരുമാനമാണെന്നായിരുന്നു ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഊര്‍ജ്ജ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മറുപടി. എന്നാല്‍ എന്തു കൊണ്ട് ബി.ജെ.പി പ്രവര്‍ത്തകരെയും നേതാക്കളെയും മാത്രം നിര്‍ദേശത്തില്‍ സൂചിപ്പിച്ചതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. പരാതികള്‍ യഥാസമയം തീര്‍ക്കുന്നില്ലെന്നാരോപിച്ച് പലയിടത്തും ഊര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റതിന്റെ പശ്ചാതലത്തിലാണ് പുതിയ സര്‍ക്കുലറെന്നാണ് വിവരം. അതേ സമയം യോഗി സര്‍ക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബി.ജെ.പി പ്രവര്‍ത്തകരെ പോലെ ഉപയോഗിക്കുകയാണെന്നും ഇത്തരം നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി ആവശ്യപ്പെട്ടു.

chandrika: