മുംബൈ: ധര്‍മശാല ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സണെ ഉജ്വല ക്യാച്ചിലൂടെ ഉമേഷ് യാദവ് പുറത്താക്കിയിരുന്നു. ബൗളറായ ഉമേഷിന്റെ ക്യാച്ച് ഇന്ത്യന്‍ ഫീല്‍ഡിങില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമെന്നാണ് ടീം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചായ ആര്‍. ശ്രീധര്‍ പറയുന്നത്. എന്നാല്‍ ടീം ഇന്ത്യയിലെ ഫീല്‍ഡിങ് സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ശ്രീധറിന്റെ മറുപടി വിരാട് കോഹ്‌ലിയും രവീന്ദ്ര ജദേജയും എന്നായിരുന്നു. ഫീല്‍ഡിങ്ങിനൊപ്പം എവിടെനിന്നും കൃത്യമായി ത്രോ എറിയാനും ഇവര്‍ക്കാകുമെന്നാണ് കോച്ച് ക്രെഡിറ്റ് നല്‍കാന്‍ കാരണം. ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ജദേജക്ക് വിശ്രമം അനുവദിച്ചിരുന്നു. അതേസമയം രഹാനയെപ്പോലുള്ള കളിക്കാരെന ഫീല്‍ഡിങ്ങിന്റെ ഏത് പൊസിഷനിലും ഉപയോഗിക്കാം, മനീഷ് പാണ്ഡെ, രോഹിത് ശര്‍മ്മ എന്നിവരും ഫീല്‍ഡിങ്ങില്‍ ഉല്‍സാഹരെന്നും കോച്ച് സമ്മതിക്കുന്നു. നാളെ ഡല്‍ഹിയിലാണ് ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ രണ്ടാം ഏകദിനം.