X

ബിപോര്‍ജോയ്; കടന്നുപോകുന്നത് സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസം

7 ദിവസം വൈകി വന്ന കാലവര്‍ഷത്തെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാക്കി. ഒപ്പം വടക്ക് പടിഞ്ഞാറന്‍ പസഫിക്ക് സമുദ്രത്തില്‍ ഈ കാലയളവില്‍ രൂപപ്പെട്ട ടൈഫുണുകളും കാലവര്‍ഷം കേരളത്തില്‍ 60 കുറവ് രേഖപ്പെടുത്തി. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് ഇത്തവണത്തേത്. ജൂണില്‍ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 260.3 mm മഴ മാത്രമാണ്.എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. 7 ജില്ലകളില്‍ മഴകുറവ് 60% മുകളിലാണ്. വയനാട് 78% ഉം ഇടുക്കി 71% കുറവ് മഴ ലഭിച്ചു.

ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസറഗോഡ് ( 379.6 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ ( 982.4 mm) 61% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കുറവ് വയനാട് ജി ( 153.3 mm), പാലക്കാട് ( 153.6 mm) ജില്ലകളിലാണ്

webdesk11: