തിങ്കളാഴ്ച ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കർണ്ണാടക ബി.ജെ.പി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.”ഡിസംബറിന് ശേഷം മൂന്ന് സ്ത്രീകളെയാണ് ഡ്രമ്മിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ തുടർച്ചയായ കൊലപാതകങ്ങൾ പെരുകുന്നു.ക്രമസമാധാനം തകർന്നിരിക്കുന്നു”.കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു
ഏറ്റവും പുതിയ സംഭവത്തിൽ, തിങ്കളാഴ്ച രാവിലെ 10 നും 11 നും ഇടയിൽ ബെംഗളൂരുവിലെ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടങ്ങളിലൊന്നിന് സമീപമുള്ള ഡ്രമ്മിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് അതെ സമയം ഈ മൂന്ന് കൊലപാതകങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലെന്നും ഇതുവരെ ഒരു സീരിയൽ കില്ലർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് കർണാടക പോലീസ് പറയുന്നത്.