X
    Categories: indiaNews

ക്രിസ്ത്യൻ സമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത് ;മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ്

ക്രിസ്ത്യൻ സമൂഹം ഭയത്തോടെയാണ് മണിപ്പൂരിലെ കലാപഭൂമിയിൽ ജീവിക്കുന്നതെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ടെന്നും ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ ഒരു പ്രസ്താവനയിൽ പറഞ്ഞു.നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു.
മത വിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്ന മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ ആവശ്യപ്പെട്ടു.കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും അക്രമികൾക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

webdesk15: