ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍ നേരിട്ട അതിക്രമം രാജ്യവ്യാപകമായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ക്കു പിന്നാലെ രാത്രിയില്‍ ബെംഗളൂരുവില്‍ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യവും ഇപ്പോള്‍ പുറത്തുവന്നു.
റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ കയറിപ്പിടിക്കുകയും അക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. ഞായര്‍ ഞായര്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണു സംഭവം. കിഴക്കന്‍ ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
രാത്രിയില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു യുവതിയാണ് അക്രമത്തിന് ഇരയായത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ മറികടന്ന രണ്ടുപേര്‍ വഴിയില്‍ പിന്നീട് തടഞ്ഞു നിര്‍ത്തുകയും ഇതില്‍ ഒരാള്‍ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.
എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളും ദേശീയമാധ്യമങ്ങളും ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുലര്‍ച്ചെ 2.40 ന് ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.
ബലമായി കയറിപിടിച്ച യുവാവിനെ പെണ്‍കുട്ടി തടയാന്‍ ശ്രമിക്കുകയും അടിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലൈംഗീക അതിക്രമം തുടര്‍ന്ന അയാള്‍ യുവതിയെ സ്‌കൂട്ടറിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പിന്നീട്, സ്‌കൂട്ടറിലുണ്ടായിരുന്ന യുവാവും മോശമായി പെരുമാറിയ ശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളിയിടുകയായിരുന്നു. സംഭവം റോഡിന് അകലെ നിന്ന് ആളുകള്‍ നോക്കിനില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം.
ഡിസംബര്‍ 31ന് പുതുവര്‍ഷ രാവില്‍ ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും 1500ഓളം പോലീസുകാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗീകാതിക്രമം നടന്നത് വലിയ വിവാദമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തരമന്ത്രിയും മറ്റും നടത്തിയ വിവാദ പ്രസ്താവനയും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്്ത്രീകളുടെ അല്‍പ വസ്ത്രധാരണയും പാശ്ചാത്യ സംസ്‌കാരവും ഇത്തരത്തിലുള്ളവ സംഭവങ്ങളുണ്ടാക്കും എന്നായിരുന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞത്.
എന്നാല്‍ നഗരത്തില്‍ അതേദിവസം തന്നെ ഒരു പ്രകോപനവും കൂടാതെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന ഈ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.
അതേസമയം പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു പോലീസ് കമ്മിഷണര്‍ പ്രവീണ്‍ സൂദ് അറിയിച്ചു.
സംഭവിത്തിന്റെ പശ്ചാത്തലത്തില്‍ എംജി റോഡില്‍ സ്ഥാപിച്ച നാല്‍പത്തഞ്ചോളം സിസിടിവി കാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. സാക്ഷിമൊഴികള്‍ ശേഖരിച്ച് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.