ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ (24) ആണ് മരിച്ചത്..യുവതിയെ വെള്ളിയാഴ്ച വൈകിട്ടോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
മലയാളി യുവതിയെ ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Tags: bengaluru