X
    Categories: indiaNews

മയക്കുമരുന്ന് കേസ്: പ്രമുഖ മലയാള നടിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായി സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. രാഗിണി ദ്വിവേദിയേയും അറസ്റ്റിലായ മറ്റു പ്രതികളേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലഹരിമരുന്നുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: