X

മഴയില്‍ മുങ്ങി ബെംഗളൂരു; ആലിപ്പഴ വര്‍ഷം; മരങ്ങള്‍ കടപുഴകി, ഒരാള്‍ മരിച്ചു

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.

അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തില്‍പ്പെടുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന ഭാനുരേഖ കുടുങ്ങി പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്ന് മണിയോടെയാണ് അതിശക്തമായ മഴ പെയ്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.

മഴ മെയ് 24 വരെ തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. മല്ലേസ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.

ഐ.പി.എല്‍ മത്സരം നടക്കേണ്ട ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളം കരിയതോടെ മഴ മത്സരത്തെ ബാധിച്ചേക്കുമോയെന്ന് ആശങ്കയുണ്ട്.

webdesk13: