ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ അര്‍ഷ് പി. ബഷീര്‍, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് എന്നിവരാണ് മരിച്ചത്. മരിച്ച അര്‍ഷ് പി. ബഷീര്‍ നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം ബഷീറിന്റെ മകനാണ്.
ഇന്നലെ രാത്രി 11മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിലേക്ക് മാറ്റി.