X
    Categories: indiaNews

വീണ്ടും ട്രെയിൻ അപകടം,പശ്ചിമബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു, 12 ബോഗികൾ പാളം തെറ്റി

പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു.ഒരു ട്രെയിനിന്റെ പിറകിൽ രണ്ടാമത്തെ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

webdesk15: