പശ്ചിമബംഗാളിൽ പടക്കകടയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പ്രദേശത്ത് ഒരു വീടിനുളളിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിലാണ്സ്ഫോ ടനമുണ്ടായത്. സ്ഫോടനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അനധികൃതമായാണ് പടക്ക ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ബംഗാളിൽ പടക്കകടയിൽ സ്ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു
Ad

