കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്‌സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്‌ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ പോളിടെക്‌നിക് വിദ്യാര്‍ഥിക്കാണ് സന്ദേശമെത്തിയത്. വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
‘തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അമേരിക്കയില്‍ നിന്നും ലത്തീന്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ സന്ദേശമെത്തുന്നതെന്ന് വിദ്യാര്‍ഥി പറയുന്നു. ഒരു തീവ്രവാദഗ്രൂപ്പില്‍ അംഗമാണ് അയാളെന്ന് പരിചയപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഒരു പങ്കാളിയെ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ താരം. നിങ്ങള്‍ സുരക്ഷിതനായിരിക്കും. തയ്യാറാണോ? നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പെട്ടെന്ന് പറയൂ. മറ്റൊരാളെ തേടണം. ഒരു ലക്ഷം ഡോളര്‍ കളയരുതെന്നും അയാള്‍ പറഞ്ഞതായി വിദ്യാര്‍ഥി പറഞ്ഞു. താല്‍പ്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയിട്ടുണ്ടെന്ന് അയാള്‍ വ്യക്തമാക്കിയതായി വിദ്യാര്‍ഥി പറയുന്നു. ഇന്ത്യയെ നശിപ്പിക്കുകയല്ല ലക്ഷ്യമെന്നും, ഒരാളെ ഇല്ലാതാക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അയാള്‍ പറഞ്ഞുവെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.