പശ്ചിമബംഗാള്‍ ഉപഭോക്ത കാര്യവകുപ്പ് മന്ത്രി സദന് പാണ്ട(71) അന്തരിച്ചു.മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു.ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം.ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആണ് മരണവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1998ലാണ് ഇദ്ദേഹം തൃണമൂലിന് ഒപ്പം ചേരുന്നത്. എട്ടുതവണ എംഎല്‍എ ആയിരുന്നു.