X

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ഫൈനലില്‍

ഹൈദരാബാദ് : ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്‍ ആഞ്ഞടിച്ചു കയറിയ സര്‍വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്‍ സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.

റോബി ഹാന്‍സ്ഡ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്‍മാര്‍. മലയാളി താരം ശ്രയാസ് വി.ജി(54) സര്‍വീസസിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ ബംഗാളിന്റെ പ്രതിരോധ താരം ജുവല്‍ അഹമ്മദ് മാസുംന്തറിന്റെ സെല്‍ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്‍ 14 തവണ രണ്ടാം സ്ഥാനവും നേടി.

webdesk14: