ബിര്‍ ബൂം സംഘര്‍ഷത്തെ ചൊല്ലി പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. തൃണമൂല്‍- ബിജെപി എംഎല്‍എമാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സഭയില്‍ പ്രസ്താവന നടത്തണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭയില്‍ സംഘര്‍ഷത്തിന് ഉടലെടുക്കുകയായിരുന്നു.
ഇരുകൂട്ടരും പരസ്പരം സംഘര്‍ഷത്തിന് കോപ്പുകൂട്ടി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഏറ്റുമുട്ടലില്‍ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റെ മൂക്കിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സ്പീക്കര്‍ സുവേദു അധികാരി ഉള്‍പ്പെടെ നാല് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ് കൊലപാതകത്തിന് പിന്നാലെ ബംഗാളിലെ ബിര്‍ഭൂമിയിലുണ്ടായ കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണം തുടരുന്നു.കേസില്‍ നിലവില്‍ 21 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.