X

ഖുര്‍ആന്‍ പാരായണമില്ലാതെ ബേലൂര്‍ രഥോത്സവം

ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്ഷേത്രാചാരപ്രകാരമുള്ള ഖുര്‍ആന്‍ പാരായണമില്ലാതെ ആദ്യമായി മൈസൂരുവിലെ ബേലൂര്‍ ചെന്നകേശല രഥോത്സവം നടന്നു. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ നിബന്ധനക്ക് വിധേയമായി ദേവസ്വംവകുപ്പ് മുമ്പേ അനുമതി നല്‍കിയിരുന്നു.

രഥത്തിനുമുന്നില്‍ നിന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുപകരം ക്ഷേത്രത്തിന്റെ പടിക്കെട്ടിനു സമീപത്തുനിന്ന് പാരായണം ചെയ്യാമെന്നായിരുന്നു ദേവസ്വം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നത്. എന്നാല്‍ അനുകൂല ഉത്തരവ് ലഭിച്ചിട്ടും പാരായണം പൂര്‍ണമായും ഒഴിവാക്കിയാണ് ഉത്സവം നടന്നത്.

1932 മുതല്‍ രഥോത്സവത്തില്‍ തുടരുന്ന ആചാരമാണ് ഖുര്‍ആന്‍ പാരായണം. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശ്വഹിന്ദുപരിഷത്ത്, ബജംറഗ്ദര്‍ തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പുണ്ട്. ഇത്തവണ തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.

തുടര്‍ന്നാണ് ഖുര്‍ആന്‍ പാരായണം ഒഴിവാക്കി ഉത്സവം നടന്നത്. വര്‍ഷങ്ങളായി രഥോവത്സവത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മൗലവിയായ സെയ്ദ് സജാദ് ബാഷ ഇക്കുറിയുമെത്തിരുന്നു. ക്ഷേത്രത്തിന്റെ പടിക്കെട്ടിനു സമീപത്തുവെച്ച് പ്രാര്‍ത്ഥിച്ച ഇദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്തില്ല.

webdesk13: