ഗ്രൂപ്പ് എഫിലെ അല്‍ റയാന്‍ പോരാട്ടത്തില്‍ ഇന്ന് കനഡക്കെതിരെ ബെല്‍ജിയം എത്ര ഗോളടിക്കുമെന്നത് മാത്രമാണ് ചോദ്യം. കോണ്‍കാഫില്‍ നിന്നുള്ള കനഡക്കാര്‍ക്ക് കെവിന്‍ ഡി ബ്രുയന്‍ നയിക്കുന്ന ബെല്‍ജിയത്തെ ഒരു തരത്തിലും കീഴ്‌പ്പെടുത്താനാവില്ല.
അമേരിക്ക, മെക്‌സിക്കോ എന്നിവര്‍ക്ക് പിറകെ വന്‍കരയില്‍ നിന്നും ഖത്തര്‍ ടിക്കറ്റ് നേടിയത് തന്നെ വലിയ കാര്യം. ലോകത്തെ ഏറ്റവും മികച്ച മധ്യനിരക്കാരനാണ് ഡി ബ്രുയന്‍. അദ്ദേഹത്തിനൊപ്പം ഈഡന്‍ ഹസാഡും റുമേലു ലുക്കാക്കുവുമെല്ലാം. പ്രീമിയര്‍ ലീഗില്‍ ഇതിനകം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുപ്പായത്തില്‍ 224 മല്‍സരങ്ങള്‍ കളിച്ചിരിക്കുന്നു അദ്ദേഹം. പരിക്ക് കാരണം ലുക്കാക്കു ഖത്തറില്‍ ആദ്യ രണ്ട് മല്‍സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല.