X
    Categories: Newsworld

കോവിഡ് കേസുകള്‍ കുറഞ്ഞു; പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടന്ന നിര്‍ദ്ദേശവുമായി ബെയ്ജിങ്

ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നീക്കംചെയ്തു ചൈന. ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിങിലേക്കിറങ്ങുന്ന ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് അധികാരികള്‍ നീക്കംചെയ്തത്. തുടര്‍ച്ചയായി 13 ദിവസവും നഗരത്തില്‍ പുതിയ കേസുകളൊന്നും നഗരം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കോവിഡി വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ വരുകയും മാര്‍ക്കറ്റുകളും ആളുകളും സജീവമാകുന്ന കാഴ്ചയുമാണ് രാജ്യത്തുള്ളത്. കോറോണ വൈറസിന്റെ ഉറവിട നഗരമായ വുഹാനില്‍ സാമൂഹ്യ അകലമോ മാസ്‌കോ ധരിക്കാതെ ജനങ്ങള്‍ കൂട്ടമായി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും നേരത്തെ വാര്‍ത്തായായിരുന്നു.

അതേസമയം, ബെയ്ജിങില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ഇന്നും ജനങ്ങളില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചാണ് നഗരത്തിലെത്തിയത്. പൂര്‍ണ്ണ സുരക്ഷിതരാണെന്ന ബോധ്യം നിലനില്‍ക്കാനും വീണ്ടും നിരീക്ഷണത്തിലേക്ക് പോവേണ്ട അവസ്ഥ ഭയന്നുമാണ് ആളുകള്‍ മാസ്‌ക് ധരിക്കുന്നത്. നഗരത്തലെത്തിയ പലരും തങ്ങളില്‍ തുടരുന്ന ആശങ്ക മാധ്യമങ്ങളോട് പങ്കുവെച്ചു. സാമൂഹിക സമ്മര്‍ദത്തിന്റെ ഫലമായാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്.

‘നിലവിലെ നിയമപ്രകാരം എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ മാസ്‌ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണുമ്പോള്‍ അത് ആളുകള്‍ക്ക് ബുദ്ധിമു്ട്ടാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.’ ബെയ്ജിങ്ങിലെ സ്വദേശിയായ 24 കാരി പ്രതികരിച്ചു.

മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

chandrika: