വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ നൂറ് യുവാക്കള്‍ ചേര്‍ന്ന് വീട്ടില്‍ കയറി തട്ടിക്കൊണ്ട് പോയി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ആദിബത്‌ല സ്ഥലത്താണ് സംഭവം. വീട്ടിനുള്ളിലായിരുന്ന യുവതിയെ നൂറോളം യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വീട്ടിലുണ്ടായിന്ന മാതാപിതാക്കളെ ആക്രമിച്ചു. ആയുധങ്ങളുമായാണ് യുവാക്കള്‍ വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ചായ കച്ചവടം നടത്തുന്ന നവീന്‍ റെഡ്ഡിയുമായി യുവതി നേരത്തേ ബന്ധം ഉണ്ടായിരുന്നതായി ആരോപിക്കുന്നു. ദന്ത ഡോക്ടര്‍ ആയ ശേഷം മാതാപിതാക്കള്‍ യുവതിയുടെ മനസ്സ് മാറ്റുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.